മുല്ല ഉമറിന്‍െറ മരണവാര്‍ത്ത രണ്ടു വര്‍ഷത്തോളം മറച്ചുവെച്ചതായി താലിബാന്‍

കാബൂള്‍: മുല്ല ഉമര്‍ മരിച്ചുവെന്ന വാര്‍ത്ത രണ്ടു വര്‍ഷത്തോളം മൂടിവെച്ചതായി താലിബാന്‍ വെളിപ്പെടുത്തല്‍. അഫ്ഗാന്‍ താലിബാന്‍െറ പുതിയ നേതാവ് എന്ന് അവകാശപ്പെട്ട് മുല്ല അക്തര്‍ മന്‍സൂര്‍ പുറത്തിറക്കിയ ജീവചരിത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞമാസം അഫ്ഗാനിസ്താന്‍ രഹസ്യാന്വേഷണസംഘം വെളിപ്പെടുത്തിയതുപോലെ 2013ല്‍തന്നെയാണ് മുല്ല ഉമര്‍ മരിച്ചതെന്ന് ആദ്യമായാണ് താലിബാന്‍ സ്ഥിരീകരിക്കുന്നത്.
2013 ഏപ്രില്‍ 23നാണ് മുല്ല ഉമര്‍ മരണത്തിന് കീഴടങ്ങിയതെന്ന് താലിബാന്‍ വ്യക്തമാക്കി. തന്ത്രപരമായ കാരണങ്ങളാലാണ് തങ്ങള്‍ ഇക്കാര്യം മറച്ചുവെച്ചതെന്ന് മന്‍സൂറിന്‍െറ ജീവചരിത്രത്തില്‍ പറയുന്നു. താലിബാന്‍െറ മുതിര്‍ന്ന നേതാക്കളുടെയും മതനേതാക്കളുടെയും തീരുമാനപ്രകാരമാണ് മരണവാര്‍ത്ത പുറത്തുവിടാതിരുന്നത്. 2014ഓടെ വിദേശസേന രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചിരുന്നതും മരണവാര്‍ത്ത മറച്ചുവെക്കാന്‍ കാരണമായെന്ന് ജീവചരിത്രത്തില്‍ വിവരിക്കുന്നു.
ഒരുമാസം മുമ്പാണ് മുല്ല ഉമര്‍ കൊല്ലപ്പെട്ട വാര്‍ത്ത അഫ്ഗാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പുറത്തുവിട്ടത്. അതേസമയം, താലിബാന്‍െറ പുതിയ നേതാവ് ആരാണെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജീവചരിത്രവുമായി മുല്ല അക്തര്‍ മന്‍സൂര്‍ രംഗത്തത്തെിയത്. മന്‍സൂറിനെ നേതാവാക്കുന്നതിനെ എതിര്‍ത്ത് നേരത്തേ മുല്ല ഉമറിന്‍െറ കുടുംബം രംഗത്തുവന്നിരുന്നു.
5000 വാക്കുകളുള്ള ജീവചരിത്രം അഞ്ചു ഭാഷകളിലാക്കിയാണ് മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ അയച്ചിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.