ഐ.എസിനെ പാകിസ്താന്‍ നിരോധിച്ചു

ഇസ്ലാമാബാദ്: ഇറാഖിന്‍െറയും സിറിയയുടെയും വലിയ ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്) പാകിസ്താന്‍ നിരോധിച്ചു. രാജ്യത്ത് ഐ.എസിന്‍െറ സാന്നിധ്യമില്ളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശ മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐ.എസിനെ നിരോധിച്ചിരിക്കുന്നത്.
ഐ.എസിനെ പിന്തുണച്ചുകൊണ്ടുള്ള ചുമരെഴുത്തുകളും ബാനറുകളും രാജ്യത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, രാജ്യത്ത് ഇതുവരെ അവരുടെ സാന്നിധ്യമില്ളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. യു.എന്‍ നിരോധിച്ച ഈ സംഘം പാകിസ്താന്‍െറയും അഫ്ഗാനിസ്താന്‍െറയും അതിര്‍ത്തികളിലത്തെിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താലിബാന്‍െറയും അല്‍ഖാഇദയുടെയും ബലഹീനത പ്രയോജനപ്പെടുത്തിയാണ് ഇവര്‍ അഫ്ഗാനിലും പാകിസ്താനിലും സാന്നിധ്യമറിയിക്കുന്നത്.
ചില താലിബാന്‍ അംഗങ്ങള്‍ ഐ.എസില്‍ ചേര്‍ന്നിരുന്നു. മുല്ലാ ഉമര്‍ മരിച്ചതായ സ്ഥിരീകരണം വന്നതോടെ അഫ്ഗാനിസ്താനില്‍ ശക്തിയാര്‍ജിക്കുകയാണിവര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.