ഹോങ്കോങ് വിദ്യാര്‍ഥി നേതാവിനെ അറസ്റ്റ് ചെയ്തു

ഹോങ്കോങ്: കഴിഞ്ഞ വര്‍ഷം ഹോങ്കോങ്ങില്‍ ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാവ് ജോഷ്വ വോങ്ങിനെ അറസ്റ്റ് ചെയ്തു.18 വയസ്സുകാരനായ വോങ് ആയിരുന്നു ജനാധിപത്യ പ്രക്ഷോഭത്തിന്‍െറ മുഖമുദ്ര. പൊലീസിന്‍െറ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി എന്ന ഒരു കേസ് വോങ്ങിനെതിരെ നിലവിലുണ്ട്. രണ്ടു മാസത്തോളം പട്ടണത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിലെ അണികളെ അധികൃതര്‍ വേട്ടയാടുകയാണെന്ന് വോങ്ങും മറ്റു ജനാധിപത്യ പ്രവര്‍ത്തകരും ആരോപിച്ചു. പട്ടണത്തിന്‍െറ അടുത്ത തലവനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കണമെന്നാണ് പ്രക്ഷോഭം ആവശ്യപ്പെട്ടത്. ഇതിനെ അനുകൂലിക്കുന്ന ബില്‍ ജൂണ്‍ മാസത്തില്‍ ചൈനീസ് സര്‍ക്കാര്‍ വീറ്റോ ചെയ്തിരുന്നു. നിയമവിരുദ്ധമായി കൂട്ടംകൂടുന്നതിന് മറ്റുള്ളവരെ പ്രചോദിപ്പിച്ചു എന്ന കുറ്റമാണ് വോങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.