ഇസ് ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവുമായ യൂസുഫ് റാസ ഗീലാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അഴിമതിക്കേസിലാണ് പാകിസ്താനിലെ ഒരു അഴിമതിവിരുദ്ധ കോടതി ഗീലാനിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. വ്യാജ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സബ്സിഡി അനുവദിച്ച് കോടികള്‍ തട്ടിയെന്നാണ് ഗീലാനിക്കെതിരെയുള്ള കേസ്.
പി.പി.പിയുടെ മറ്റൊരു നേതാവായ മഖ്ദൂം അമീന്‍ ഫാഹിമിനും വാറണ്ട് നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ ട്രേഡ് ഡെവലപ്മെന്‍റ് അതോരിറ്റിയുമായി (ടി.ഡി.എ.പി) ബന്ധപ്പെട്ട 12 കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. മുമ്പുള്ള 12 കേസുകള്‍ ചേര്‍ത്ത് മൊത്തം 24 കേസുകളാണ് ഇരുവര്‍ക്കുമെതിരെയുള്ളത്. 12 കേസുകളില്‍ കഴിഞ്ഞവര്‍ഷം ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി.ഡി.എ.പിയുമായി ബന്ധപ്പെട്ട കേസുകളില്‍ തന്നെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.