സന്‍ആ: യമനില്‍ പിടിയിലായിരുന്ന ബ്രിട്ടീഷ് പൗരനെ മോചിപ്പിച്ചതായി ബ്രിട്ടീഷ് വിദേശ മന്ത്രാലയം അറിയിച്ചു. അല്‍ഖാഇദയുടെ പിടിയിലായിരുന്ന റോബര്‍ട്ട് സെംപിളിനെയാണ് മോചിപ്പിച്ചിരിക്കുന്നത്. സൈനിക നടപടിയിലൂടെയാണ് ഇയാളെ രക്ഷിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ട് പറഞ്ഞു.
60 വയസ്സിലധികമുള്ള ഇയാള്‍ പെട്രോളിയം മേഖലയിലെ തൊഴിലാളിയാണ്. മോചിപ്പിക്കപ്പെട്ട സെംപിള്‍ വീട്ടുകാരോട് സംസാരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.