നാലുവര്‍ഷത്തിന് ശേഷം തെഹ്റാനിലെ ബ്രിട്ടീഷ് എംബസി തുറന്നു


തെഹ്റാന്‍: നാലുവര്‍ഷം മുമ്പ് ജനങ്ങളുടെ പ്രക്ഷോഭത്തത്തെുടര്‍ന്ന് അടച്ചുപൂട്ടിയ ഇറാനിലെ ബ്രിട്ടന്‍ എംബസി വീണ്ടും തുറന്നു. ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ടാണ് എംബസി തുറന്നകാര്യം അറിയിച്ചത്. ബ്രിട്ടനടക്കമുള്ള ലോകത്തിലെ പ്രധാന ശക്തികളുമായി കഴിഞ്ഞ 13 വര്‍ഷമായി ഇറാന്‍ തുടര്‍ന്ന ആണവവിവാദത്തിന് വിരാമമായതാണ് എംബസി തുറക്കാന്‍ അവസരമൊരുക്കിയത്.
ഞായറാഴ്ച ഉച്ചക്ക് ഫിലിപ് ഹാമണ്ട് പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയാണ് എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. അജയ് ശര്‍മക്കാണ് എംബസിയുടെ താല്‍ക്കാലിക ചുമതല.
ലണ്ടനിലെ ഇറാന്‍ എംബസിയും പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് എംബസികളിലും അടുത്തമാസം തന്നെ പുതിയ അംബാസഡര്‍മാരെ നിയമിക്കും. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സാരിഫിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഹാമണ്ട്, രണ്ടുവര്‍ഷമായി നടന്ന ചര്‍ച്ചയില്‍ ഇറാന്‍െറ മേലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഒറ്റപ്പെടുത്തല്‍ അവസാനിച്ചതായി പറഞ്ഞു. ജൂലൈ 14ലെ കരാറിനുശേഷം ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ എടുത്തുമാറ്റപ്പെടുകയും നയതന്ത്ര ഇടപാടുകള്‍ പുനരാരംഭിക്കുകയും ചെയ്തു. 2013ല്‍ ഇറാന്‍ പ്രസിഡന്‍റായി ഹസന്‍ റൂഹാനി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഇറാന്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുമായി മധ്യസ്ഥ നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.
ഇറാനെതിരെ ഉപരോധമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് 2011ല്‍ വിദ്യാര്‍ഥികള്‍ നടത്തിയ ബ്രിട്ടീഷ് എംബസി മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. തുടര്‍ന്ന് നടന്ന അനിഷ്ടസംഭവങ്ങളാണ് എംബസി അടച്ചിടാന്‍ കാരണമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.