ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ സൈന്യത്തിനും ശിയാ പോരാളികള്‍ക്കുമെതിരെയാണ് ആക്രമണം നടത്തിയത്. പ്രവിശ്യാ ആസ്ഥാനമായ റമാദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നതെന്ന് പ്രവിശ്യാ തലവന്‍ സബാഹ് അല്‍കര്‍ഹൂത് പറഞ്ഞു.
ഫല്ലൂജയും റമാദിയുടെ ചില ഭാഗങ്ങളും ഐ.എസിന്‍െറ നിയന്ത്രണത്തിലാണ്. സര്‍ക്കാര്‍ സൈന്യവും ശിയാ പോരാളികളും നടത്തുന്ന സംയുക്ത മുന്നേറ്റം ഇതുവരെ വിജയംകണ്ടിട്ടില്ല. ഇറാഖിന്‍െറ പ്രതിരോധമന്ത്രി ഖാലിസ് അല്‍ഉബൈദി കഴിഞ്ഞ ദിവസം അന്‍ബാര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ ഐ.എസ് വിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ പറഞ്ഞ അദ്ദേഹം സൈനിക കമാന്‍ഡറെ പുറത്താക്കിയിരുന്നു.
ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയമായതിനാലാണ് പുറത്താക്കിയതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.