ബെല്‍ഗ്രേഡ്: ഇന്ത്യയുടെ 69ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെര്‍ബിയയില്‍ ഇന്ത്യന്‍ വാസ്തുശില്‍പ പ്രദര്‍ശനം തുടങ്ങി. ഇന്തോ ഇസ്ലാമിക്, ബുദ്ധ, ബ്രിട്ടീഷ് കാലങ്ങളിലെ വാസ്തുശില്‍പങ്ങളാണ് പ്രധാനമായും പ്രദര്‍ശനത്തിനുള്ളത്. ‘2000 വര്‍ഷത്തെ ഇന്ത്യന്‍ വാസ്തുശില്‍പങ്ങളിലെ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്‍െറ പ്രധാന സംഘാടകര്‍ ബെല്‍ഗ്രേഡിലെ ഇന്ത്യന്‍ എംബസിയും ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷനുമാണ് (ഐ.സി.സി.ആര്‍). ചരിത്രാതീത കാലം മുതലുള്ള ക്ഷേത്രങ്ങള്‍, കോട്ടകള്‍, കൊട്ടാരങ്ങളും നഗരങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.