കൈറോ: ഗസ്സ മുനമ്പിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തി നാലു ദിവസത്തേക്ക് തുറന്നു. രണ്ടു മാസം പൂര്‍ണമായി അടഞ്ഞുകിടന്ന ശേഷമാണ് ഫലസ്തീനികള്‍ക്ക് അതിര്‍ത്തി കടക്കാനും തിരിച്ചുപോകാനും അവസരമൊരുക്കി താല്‍ക്കാലികമായി തുറന്നുകൊടുക്കുന്നത്. പുതുതായി 20,000 പേര്‍ ഗസ്സ വിടാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചികിത്സാര്‍ഥവും പഠനത്തിനുമാണ് കൂടുതല്‍ പേര്‍ നാടുവിടുന്നത്.
ഇസ്രായേല്‍ നിയന്ത്രണമില്ലാതെ ഫലസ്തീനികള്‍ക്ക് പുറംലോകത്തത്തൊവുന്ന ഏകവഴിയാണ് റഫ. 2007ല്‍ ഹമാസ് ഗസ്സയില്‍ അധികാരത്തിലത്തെിയശേഷം അപൂര്‍വമായാണ് ഈജിപ്ത് റഫ അതിര്‍ത്തി തുറന്നുകൊടുക്കുന്നത്. 2013ല്‍ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി അധികാരഭ്രഷ്ടനാക്കപ്പെട്ടശേഷം സ്ഥിതി കൂടുതല്‍ വഷളായിട്ടുണ്ട്. ബ്രദര്‍ഹുഡിനോട് ഹമാസ് അനുഭാവം പുലര്‍ത്തുന്നതാണ് പ്രശ്നം. ഈവര്‍ഷം ഇതുവരെയായി 15 ദിവസം മാത്രമാണ് റഫ അതിര്‍ത്തി തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.