യുവാന്‍െറ മൂല്യം വീണ്ടും കുറച്ച് ചൈന

ബെയ്ജിങ്: ചൈനീസ് കറന്‍സി യുവാന്‍െറ മൂല്യം സെന്‍ട്രല്‍ ബാങ്ക് വീണ്ടും കുറച്ചു. കഴിഞ്ഞ ദിവസം 1.9 ശതമാനം കുറച്ചതിന് പിന്നാലെയാണ് ഒരു ശതമാനം കൂടി കുറച്ചത്. രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ ഡോളറിനെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് യുവാന്‍ എത്തിയിരിക്കുന്നത്. ഡോളറിന് 6.3306 എന്നതാണ് യുവാന്‍െറ പുതിയ മൂല്യം.കയറ്റുമതിയില്‍ വന്‍ കുതിച്ചുകയറ്റമാണ് പുതിയ നടപടിയിലൂടെ ചൈന ലക്ഷ്യംവെക്കുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ജൂലൈയില്‍ ചൈനയുടെ കയറ്റുമതി എട്ടു ശതമാനത്തിനും താഴെയാണെന്നാണ്. എന്നാല്‍, വ്യവസായിക ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈയില്‍ ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിത വര്‍ധനയേക്കാളും ജൂണിലെ 6.8 ശതമാനം വളര്‍ച്ചയേക്കാളും ഇത് കുറവായിരുന്നു.
ചൈനയുടെ നടപടി ആഗോളതലത്തില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇത് ‘കറന്‍സി യുദ്ധ’ത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൈനയുടെ നടപടി ഏഷ്യന്‍ വിപണിയില്‍ ആഘാതം സൃഷ്ടിച്ചു. ചൈനീസ് നടപടിയെ വിമര്‍ശിച്ച് അമേരിക്ക രംഗത്തത്തെി. യുവാന്‍െറ മൂല്യം കുറച്ചത് അമേരിക്കന്‍ വിപണികള്‍ കൂപ്പുകുത്തുന്നതിനിടയാക്കിയിരുന്നു. അതേസമയം, വിപണിയനുസരിച്ചുള്ള യുവാന്‍െറ മൂല്യത്തെ അന്താരാഷ്ട്ര നാണയനിധി സ്വാഗതം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.