സൗദി ചാവേര്‍ സ്ഫോടനം: ഐ.എസ് ശബ്ദസന്ദേശം പുറത്ത്

കൈറോ: സൗദി അറേബ്യയില്‍ പൊലീസ് കോമ്പൗണ്ടിലെ പള്ളിയില്‍  15 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഐ.എസ് പ്രവര്‍ത്തകന്‍െറ ശബ്ദരേഖ പുറത്തുവിട്ടു. അബൂസിനാന്‍ അല്‍നാജിദി എന്ന ചാവേറുകാരന്‍െറ ഫോട്ടോ ഉള്‍പ്പെടെയാണ് ഐ.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഐ.എസിനെതിരെ സിറിയയിലും ഇറാഖിലും യു.എസുമായി സഖ്യകക്ഷി ബന്ധമുണ്ടാക്കിയ സൗദി അധികകാലം സന്തോഷിക്കില്ളെന്ന് ശബ്ദരേഖയില്‍ പറയുന്നു. തോക്കുകളെക്കാള്‍ കൂടുതല്‍ ഫലപ്രദം ചാവേറാക്രമണമാണെന്ന് പറയുന്ന സന്ദേശം മറ്റ് അംഗങ്ങളോട് കൂടുതല്‍ ശക്തമായി പോരാടാനും ആവശ്യപ്പെടുന്നു. ഇരകളില്‍ അധികവും സൗദി സൈന്യത്തിന്‍െറ പ്രത്യേക വിഭാഗത്തില്‍പെട്ടവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.