കൂട്ടബലാത്സംഗ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാന്‍ നിയമം

ബ്രസീലിയ: കൂട്ടബലാത്സംഗത്തിലെ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാനുള്ള ബില്‍ ബ്രസീല്‍ സെനറ്റ് പാസാക്കി. നിലവില്‍ ബലാത്സംഗക്കുറ്റത്തിന് ആറു മുതല്‍ 10 വര്‍ഷം വരെയും കൂട്ടബലാത്സംഗത്തിന് 12 വര്‍ഷം വരെയും തടവുശിക്ഷയാണ് ലഭിക്കുന്നത്. പുതിയ നിയമമനുസരിച്ച് കൂട്ടബലാത്സംഗക്കാര്‍ക്ക് 13 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. ഇരയുടെ പ്രായം 14ല്‍ കുറഞ്ഞാലും ബലാത്സംഗത്തിനിടെ മരിച്ചാലും ശിക്ഷയുടെ കാഠിന്യവും കൂടും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.