അമേരിക്കയെ സുരക്ഷിതമാക്കും –ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയെ ഗ്രസിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളും  അക്രമങ്ങളും ഇല്ലാതാക്കി ക്രമസമാധാനം പുന$സ്ഥാപിച്ച് രാജ്യത്തെ സുരക്ഷിതമാക്കുമെന്ന് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ക്ളീവ്ലന്‍ഡില്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അവഗണിക്കപ്പെട്ടവരുടെ ശബ്ദമാവും. തന്‍െറ പ്രസിഡന്‍സിക്കു കീഴില്‍ അമേരിക്കയില്‍ പുതുയുഗപ്പിറവി കുറിക്കും. പ്രസംഗത്തില്‍ എതിര്‍സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനു നേരെയും ട്രംപിന്‍െറ വാക്ശരങ്ങള്‍ നീണ്ടു. വ്യാപകമായ കുടിയേറ്റത്തിനും കൊടുംകുറ്റവാളികള്‍ക്കും മാപ്പുനല്‍കുന്നതിനുള്ള നിയമവിരുദ്ധമായ നിര്‍ദേശങ്ങളാണ് ഹിലരി ക്ളിന്‍റന്‍ മുന്നോട്ടുവെക്കുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം കാരണം ആഫ്രിക്കനമേരിക്കക്കാര്‍ക്കും ലാറ്റിനമേരിക്കക്കാര്‍ക്കും കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്.
പൗരന്മാര്‍ക്ക് ജോലിയും വിദ്യാഭ്യാസവും നല്‍കുന്നതില്‍ ബറാക് ഒബാമ പരാജയപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. 1,80,000 അനധികൃത കുടിയേറ്റക്കാരാണ് രാജ്യത്ത് തുടരുന്നത്. ഇതില്‍ ക്രിമിനലുകളുള്‍പ്പെടെയുള്ളവര്‍ക്ക് അലഞ്ഞുനടക്കാന്‍ സൗകര്യമൊരുക്കികൊടുത്തിരിക്കുകയാണ്.
അതേസമയം, പ്രൈമറിയില്‍ ട്രംപിനെതിരെ മത്സരിച്ച ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസ്, ട്രംപിനെ പിന്തുണക്കാത്തത് വാര്‍ത്തയായിരുന്നു.കണ്‍വെന്‍ഷന്‍െറ മൂന്നാം ദിനത്തില്‍ ട്രംപിനെ അഭിനന്ദിച്ച് പ്രസംഗം തുടങ്ങിയ ക്രൂസ് നവംബര്‍ എട്ടിന് മന$സാക്ഷി വോട്ട് ചെയ്യാന്‍ ആഹ്വാനംചെയ്ത് ട്രംപ് അനുയായികളെ പ്രകോപിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.