കാനഡയിൽ അര്‍ബുദത്തിനെതിരെ സിഖ് യുവാക്കളുടെ ബൈക്ക് യാത്ര

ടൊറന്‍േറാ: അര്‍ബുദരോഗത്തിനെതിരെ പൊരുതുന്നതിനായി ബൈക്കുമായി റോഡിലിറങ്ങിയ സിഖ് യുവാക്കള്‍ കാനഡക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. 13 ബൈക്കുകളിലായി 24 സിഖ് യുവാക്കളാണ് 12,000 കിലോ മീറ്റര്‍ സഞ്ചരിച്ച് അര്‍ബുദ രോഗചികിത്സാ രംഗത്തേക്ക്  60,000 ഡോളറിലധികം സമാഹരിക്കാനൊരുങ്ങുന്നത്. കാനഡയിലെ സുറെയിലെ മോട്ടോര്‍ സൈക്കിള്‍ ക്ളബിലെ അംഗങ്ങളാണ് ദിവസേന 1,200 കിലോമിറ്റര്‍ ദൂരം സഞ്ചരിച്ച് ജനങ്ങളില്‍നിന്ന് പണം സമാഹരിക്കുന്നത്. ഇത്തരത്തില്‍ പിരിഞ്ഞുകിട്ടുന്ന പണം അര്‍ബുദ രോഗ ചികിത്സക്കും ഗവേഷണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കുമെന്ന് മോട്ടോര്‍ സൈക്കിള്‍ ക്ളബിന്‍െറ സ്ഥാപകനും സംഘത്തിന്‍െറ നേതാവുമായ ഹര്‍ജിന്ദര്‍ സിങ് തിണ്ട് പറഞ്ഞു. ഫണ്ട് സമാഹരണത്തിന്‍െറ കൂടെ അര്‍ബുദത്തിനെതിരെ ബോധവത്കരണവും സംഘം നടത്തുന്നുണ്ട്.
ബൈക്ക് കടന്നുപോകുന്ന നഗരങ്ങളിലെ സിഖ് സമൂഹങ്ങളെയും മറ്റുള്ളവരെയും സമീപിച്ചാണ് ഫണ്ട് ശേഖരിക്കുന്നത്. പ്രാദേശിക ടി.വി ചാനലുകള്‍, റേഡിയോ എന്നിവയിലൂടെയാണ് യാത്രയുടെ പ്രചാരണം നടത്തുന്നതും ജനങ്ങളെ അര്‍ബുദത്തിനെതിരെ ബോധവത്കരണം നല്‍കുന്നതും. 70 വ്യക്തികളും നിരവധി സംഘടനകളും ഇതിനകം ബൈക്ക് യാത്രികര്‍ക്ക് 61,194 ഡോളറിന്‍െറ സംഭാവന നല്‍കിക്കഴിഞ്ഞു. യാത്ര ഞായറാഴ്ച സമാപിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.