Posted On
date_range Updated On
date_range യു.എസ് ബഹിരാകാശ യാത്രികര്‍ക്ക് സുരക്ഷയൊരുക്കാന്‍ നാസ
വാഷിങ്ടണ്‍: ബഹിരാകാശ യാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതു സംബന്ധിച്ച ഗവേഷണത്തിന് നാസ പുതിയ സ്ഥാപനവും പദ്ധതിയും തുടങ്ങുന്നു. 10 വര്‍ഷത്തിനുള്ളില്‍ ചൊവ്വായാത്ര ലക്ഷ്യമിടുന്ന നാസ അതിനു മുന്നോടിയായി ഗഗനചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറകൂടി ഭാഗമായിട്ടാണിത്. നാസയുടെ ഹ്യൂമന്‍ റിസര്‍ച് പ്രോഗ്രാമിനു കീഴില്‍ ട്രാന്‍സ്ലേഷനല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള ദൗത്യം ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. യാത്രികര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനിമുതല്‍ ഈ സ്ഥാപനത്തിന്‍െറ മേല്‍നോട്ടത്തിലായിരിക്കും ഗവേഷണം നടക്കുക. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയതിന്‍െറ 47ാം വാര്‍ഷികമായിരുന്ന വ്യാഴാഴ്ചയാണ് നാസ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.