പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്ന് ഹോളോകോസ്റ്റ് മ്യൂസിയം ഒഴിവാക്കണമെന്ന്അധികൃതർ

വാഷിങ്ടണ്‍: അമേരിക്കയില്‍ ആവേശമായ പോക്കിമോന്‍ ഗോ എന്ന സ്മാര്‍ട്ട് ഫോണ്‍ ഗെയിമില്‍നിന്ന് ഹോളോകോസ്റ്റ് മ്യൂസിയം ഒഴിവാക്കണമെന്ന് അധികൃതര്‍. നമുക്കുമുന്നിലുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഗെയിമാണ് പോക്കിമോന്‍ ഗോ. നാസിസത്തിന്‍െറ ഇരകള്‍ക്കായി വാഷിങ്ടണില്‍ നിര്‍മിച്ച ഹോളോകോസ്റ്റ് മ്യൂസിയവും വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ നാഷനല്‍ സെമിത്തേരിയും പോക്കിമോന്‍ എത്താന്‍ ഇടയുള്ള സ്ഥലങ്ങളായി ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോക്കിസ്റ്റോപ്സ് എന്നാണ് ഇവ അറിയപ്പെടുന്നത്. പോക്കിമോന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ തേടി ഗെയിം ആരാധകര്‍ മ്യൂസിയത്തില്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് ഗെയിമില്‍നിന്ന് ഈ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്. സെമിത്തേരിയിലോ മ്യൂസിയത്തിലോ ഗെയിം അനുവദിക്കില്ളെന്നും അത് അനുയോജ്യമല്ളെന്നും വക്താവ് സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു. നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിട്ടില്ളെന്നും മുന്‍കരുതലായാണ് ഹോളോകോസ്റ്റ് മ്യൂസിയവും സെമിത്തേരിയും പോക്കിസ്റ്റോപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഗെയിം ഡെവലപേഴ്സായ നിന്‍ഡകോയില്‍നിന്ന് പ്രതികരണമുണ്ടായിട്ടില്ല.യു.എസ്, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പുറത്തിറക്കിയ പോക്കിമോന്‍ ഗോ, വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ യഥാര്‍ഥ സ്ഥലങ്ങളിലുണ്ടെന്ന് തോന്നുകയും അത് തേടിപ്പോവുകയുമാണ് ഗെയിം. വന്‍പ്രചാരം നേടിയ ഗെയിം വഴി നിര്‍മാണ കമ്പനിക്ക് 10 ശതമാനം ഓഹരിയാണ് വര്‍ധിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.