ഡാളസ് വെടിവെപ്പ്: വന്‍ ആക്രമണങ്ങള്‍ക്ക് പ്രതി പദ്ധതിയിട്ടുവെന്ന്

വാഷിങ്ടണ്‍: ഡാളസില്‍ ഒളിപ്പോര്‍ ആക്രമണത്തില്‍ അഞ്ചു പൊലീസുകാരെ വധിച്ച മികാ ജോണ്‍സന് കൂടുതല്‍ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. വന്‍ നശീകരണമുണ്ടാക്കുന്ന ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിലാണ് വെളിപ്പെട്ടത്. ആഫ്രോ-അമേരിക്കക്കാരോടുള്ള പൊലീസ് മനോഭാവത്തില്‍ പ്രതികാരം ചെയ്യാനാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പ്രതി ജോണ്‍സണ്‍ പറയുന്നു. ഇയാളുടെ ബോംബ് നിര്‍മാണ ഉപകരണങ്ങളും ആക്രമണത്തിന് തയാറാക്കിയ ചില രേഖകളും പിടിച്ചെടുത്തതായി ഡാളസ് പൊലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ആഫ്രോ-അമേരിക്കക്കാരോടുള്ള പൊലീസിന്‍െറ മനോഭാവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും നിരവധി പേര്‍ തെരുവിലിറങ്ങി. പ്രക്ഷോഭകരില്‍ നൂറുകണക്കിനാളുകളെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ബ്ളാക്ക് ലൈവ്സ് മാറ്റര്‍’ പ്രസ്ഥാനത്തിന്‍െറ മുതിര്‍ന്ന നേതാക്കളടക്കമുള്ളവരും പിടിയിലായി.  തങ്ങളെ സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ളെന്ന് ആഫ്രോ-അമേരിക്കന്‍ സംഘടനാ നേതാക്കള്‍ ആരോപിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.