ഇ-മെയില്‍ വിവാദം: ഹിലരിയെ എഫ്.ബി.ഐ ചോദ്യംചെയ്തു

വാഷിങ്ടണ്‍: ഒൗദ്യോഗിക പദവിയിലിരിക്കെ സ്വകാര്യ ഇ-മെയിലില്‍നിന്ന് സന്ദേശങ്ങളയച്ചെന്ന കേസില്‍ യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ളിന്‍റനെ എഫ്.ബി.ഐ മണിക്കൂറുകളോളം  ചോദ്യംചെയ്തു. നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായുള്ള പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ചോദ്യംചെയ്യല്‍.കേസില്‍ ഹിലരിക്കെതിരെ കുറ്റം ചുമത്തണോ എന്ന കാര്യം എഫ്.ബി.ഐ പരിശോധിച്ചുവരുകയാണ്. സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം നടക്കുന്നതിനോടനുബന്ധിച്ചുതന്നെ എഫ്.ബി.ഐ തീരുമാനവുമുണ്ടാകുമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.