ഇ-മെയില്‍: ഹിലരി കുറ്റക്കാരിയല്ലെന്ന് എഫ്.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലരി ക്ളിന്‍റണ്‍ സ്വകാര്യ സര്‍വറില്‍നിന്ന് ഇ-മെയിലുകള്‍ അയച്ചെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എഫ്.ബി.ഐ. യു.എസ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഹിലരിക്കെതിരെ കുറ്റം ആരോപിക്കുന്നില്ല. ഹിലരിയുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ അയച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും അവ ഹിലരിക്കെതിരെ കുറ്റം ചുമത്താനാവില്ളെന്ന് എഫ്.ബി.ഐ പറഞ്ഞു. എന്നാല്‍, രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ അയക്കുന്നവരെയെല്ലാം കുറ്റം ചാര്‍ത്തുന്നതില്‍നിന്നും ഒഴിവാക്കാനാവില്ളെന്നും എഫ്.ബി.ഐ വ്യക്തമാക്കി. മെയിലുകള്‍ അയച്ചപ്പോള്‍ ഇത് രഹസ്യസ്വഭാവമുള്ളതാണെന്ന അടയാളം ഓഫിസില്‍നിന്ന് ഫോര്‍വേഡ് ചെയ്തപ്പോള്‍ നഷ്ടപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.