ഇന്തോ-അമേരിക്കന്‍ പ്രഫസര്‍ ബ്രജ് ബി കച്ച്റു അന്തരിച്ചു

ഹ്യൂസ്റ്റണ്‍: വിഖ്യാത ഇന്തോ- അമേരിക്കന്‍ പ്രഫസര്‍  ബ്രജ് ബി കച്ച്റു (84)യു.എസിലെ ഉര്‍ബാനയില്‍ അന്തരിച്ചു. ഉര്‍ബാനയിലെ യൂനിവേഴ്സിറ്റി ഓഫ് ഇലനോയിലെ ലിബറല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഫാക്കല്‍റ്റിയായിരുന്നു. 1968-79 കാലയളവില്‍ സര്‍വകലാശാലയിലെ ഡിപാര്‍ട്മെന്‍റ് ഓഫ് ലിംഗ്വിസ്റ്റിക്കിന്‍െറ മേധാവിയായിരുന്ന അദ്ദേഹം ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി,  ദ ലിംഗ്വിസ്റ്റിക് സൊസൈറ്റി ഓഫ് അമേരിക്കന്‍ എന്നിവയില്‍ അംഗമായിരുന്നു. ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് വേള്‍ഡ് ഇംഗ്ളീഷസിന്‍െറ സ്ഥാപകനുമായിരുന്നു കച്ച്റു.  1932 മേയ് 15ന് ശ്രീനഗറില്‍ ജനിച്ചു. ഭാര്യ യമുന കേഷ്കര്‍ 2013ല്‍ അന്തരിച്ചിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.