അഴിമതിയാരോപണം: രാജിവെക്കില്ളെന്ന് ഗ്വാട്ടമാല പ്രസിഡന്‍റ്

ഗ്വാട്ടമാല സിറ്റി: അഴിമതിയാരോപണത്തില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഗ്വാട്ടമാല പ്രസിഡന്‍റ് ഓട്ടോ പെരസ് രാജിവെക്കില്ളെന്ന് അദ്ദേഹത്തിന്‍െറ വക്താവ് അറിയിച്ചു. പെരസിനും വൈസ് പ്രസിഡന്‍റ് റൊക്സാന ബല്‍ദത്തേിക്കുമെതിരെ നിരവധി തെളിവുകള്‍ ലഭിച്ചതായി പ്രോസിക്യൂട്ടറും യു.എന്‍ അന്വേഷണ ഏജന്‍സിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറക്കുമതിയുടെ കസ്റ്റംസ് ഡ്യൂട്ടി കുറക്കുന്നതിന് കോഴവാങ്ങിയെന്നതാണ് ആരോപണം. വൈസ് പ്രസിഡന്‍റിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്‍റിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞാല്‍ പൊതുതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ് ഗ്വാട്ടമാല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.