‘കണക്ക്’ പേടിക്ക് ഉത്തരവാദി രക്ഷിതാക്കള്‍

ഷികാഗോ: ഗണിതമെന്നു കേള്‍ക്കുമ്പോഴേ ഭയന്നുവിറക്കുകയും വിയര്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങളുടെ കുട്ടികള്‍? എങ്കില്‍ അതിനുത്തരവാദി കുട്ടികളെക്കാളേറെ രക്ഷിതാക്കളാണെന്നാണ് ഷികാഗോ സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞരുടെ കണ്ടത്തെല്‍. പഠിച്ചിരുന്ന കാലത്ത് കണക്കെന്നു കേട്ടാലേ അലര്‍ജിയുണ്ടായിരുന്നവരുടെ മക്കള്‍ അച്ഛനമ്മമാരെപ്പോലെ തന്നെയായി മാറുമെന്നാണ് പഠനം നല്‍കുന്ന സൂചന.

കണക്കില്‍ കാര്യമായിട്ടൊന്നുമറിയില്ളെങ്കിലും കുട്ടികളെ അത് പറഞ്ഞുപഠിപ്പിക്കാനും ഹോംവര്‍ക് ചെയ്യാനുമൊക്കെ സഹായിക്കുന്നവരുടെ കാര്യം മാത്രമാണിത്. ഓരോന്നിനോടും രക്ഷിതാക്കള്‍ വെച്ചുപുലര്‍ത്തുന്ന മനോഭാവം കുട്ടികളുടെ അക്കാദമിക മികവിനെ എത്രത്തോളം ബാധിക്കുമെന്ന കാര്യം ഭൂരിപക്ഷം രക്ഷിതാക്കളും ആലോചിക്കാറേയില്ളെന്ന് പഠനത്തില്‍ പങ്കാളിയായ സിയാന്‍ ബിലോക് എന്ന മന$ശാസ്ത്രജ്ഞന്‍ പറഞ്ഞു. കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ‘എനിക്കീ സാധനം ഇഷ്ടമേയല്ളെന്നൊക്കെ’ പറയുന്നവരുടെ മക്കള്‍ക്കും കാര്യങ്ങള്‍ അങ്ങനെ തന്നെയായി മാറും.

കുട്ടികള്‍ സംശയം ചോദിക്കുമ്പോഴും ഹോംവര്‍ക്കില്‍ തെറ്റുവരുത്തുമ്പോഴും കണക്കിനെ പണ്ടേ പേടിയുള്ള രക്ഷിതാക്കള്‍ പറഞ്ഞുകൊടുക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്ന് മറ്റൊരു മന$ശാസ്ത്രജ്ഞ സൂസന്‍ ലെവിന്‍ പറയുന്നു. ഒന്ന്, രണ്ട് ക്ളാസുകളില്‍ പഠിക്കുന്ന 438 വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. അധ്യയന വര്‍ഷത്തിന്‍െറ ആദ്യവും അവസാനവും കുട്ടികള്‍ക്ക് കണക്കിനോടുള്ള സമീപനം പഠനവിധേയമാക്കി. വിഷയത്തോട് രക്ഷിതാക്കളുടെ മനോഭാവവും അവരുടെ വിദ്യാഭ്യാസ നിലവാരവും അളക്കുകയുണ്ടായി. രക്ഷിതാക്കളുടെ ജനിതക ഘടനയും കുട്ടികളുടെ സമീപനത്തില്‍ സ്വാധീനം ചെലുത്തുമെങ്കിലും അതിനെക്കാളേറെ അവരുടെ സമീപനമാണത്രെ കുട്ടികളെ സ്വാധീനിക്കുന്നത്. ജേണല്‍ ഓഫ് സൈക്കോളജിക്കല്‍ സയന്‍സസിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.