വാഷിങ്ടണ്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്‍െറ പ്രാധാന്യവും അംഗീകരിക്കുന്നതിനായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം. ഇന്ത്യന്‍ വംശജനും ഇന്ത്യയെയും ഇന്ത്യ അമേരിക്ക ബന്ധത്തെയും സംബന്ധിച്ച കോണ്‍ഗ്രസിന്‍െറ ഉപദേശകരായ കോണ്‍ഗ്രഷനല്‍ കോണ്‍ഫറന്‍സിന്‍െറ സഹഅധ്യക്ഷനുമായ അമി ബെറയാണ് പ്രമേയം അവതരിപ്പിച്ചത്. ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യരാജ്യവും ഏറ്റവുംവലിയ ജനാധിപത്യരാജ്യവും എന്ന നിലയില്‍ ഇരുരാജ്യങ്ങളും ഒരേമൂല്യങ്ങളാണ് പങ്കിടുന്നതെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നുവരുന്ന പങ്കാളിത്തം കൂടുതല്‍ അര്‍ഥവത്താണെന്നും പ്രമേയം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.