അന്നഹ്ദക്ക് കൂടുതല്‍ പദവികള്‍ വേണമെന്ന് ഗനൂശി

തൂനിസ്: പുതുതായി രൂപവത്കരിക്കുന്ന സര്‍ക്കാറില്‍ അന്നഹ്ദ പാര്‍ട്ടിക്ക് കൂടുതല്‍ പദവികള്‍ ലഭിക്കണമെന്ന് റാശിദ് ഗനൂശി. തുര്‍ക്കി ന്യൂസ് ഏജന്‍സിയായ അനഡോളുവിന് നല്‍കിയ അഭിമുഖത്തിലാണ് അന്നഹ്ദയുടെ പ്രമുഖ നേതാവിന്‍െറ പ്രതികരണം. കൂടുതല്‍ കാലം നാമമാത്ര പ്രാതിനിധ്യവുമായി മുന്നോട്ടു പോകാനാവില്ല. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയെന്ന നിലയില്‍ ആവശ്യാനുസരണമുള്ള പദവികള്‍ ലഭിക്കണം -അദ്ദേഹം പറഞ്ഞു. 217 അംഗങ്ങളുള്ള തുനീഷ്യന്‍ പാര്‍ലമെന്‍റില്‍ അന്നഹ്ദയുടെ അംഗബലം 69 ആണ്. പ്രധാനമന്ത്രിയായിരുന്ന ഹബീബ് അസ്സെദിനെ പാര്‍ലമെന്‍റ് പുറത്താക്കിയതിനെ തുടര്‍ന്ന് പുതിയ മന്ത്രിസഭ വരാനിരിക്കെയാണ് ഗനൂശിയുടെ പ്രസ്താവന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.