ഇത്യോപ്യയിൽ നിരവധി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

ആഡിസ് അബബ: ഇത്യോപ്യയിലെ രണ്ട് പ്രവശ്യകളില്‍ തുടരുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിരവധിപേര്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ കക്ഷികളും 90ലേറെ പേര്‍ കൊല്ലപ്പെട്ടതായി ആനസ്റ്റി ഇന്‍റര്‍ നാഷനലും അറിയിച്ചു. എന്നാല്‍, ‘നിയമവിരുദ്ധ’ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയതായി അവകാശപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ കൊല്ലപ്പെട്ടവരെക്കുറിച്ച വിവരങ്ങള്‍ പുറത്തുവിട്ടില്ല.രാജ്യത്തെ ഒറോമിയ, അംഹാര തുടങ്ങിയ പ്രവിശ്യകളിലാണ് ആയിരക്കണക്കിനു പേര്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.