മൊഗാദിശു: അല്‍ ശബാബ് നടത്തിയ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടതായി സോമാലിയന്‍ അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ മൊഗാദിശുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സൈനിക കേന്ദ്രത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. സൈന്യത്തിന്‍െറ തിരിച്ചടിയില്‍ നിരവധി തീവ്രവാദികളും കൊലപ്പെട്ടതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.എന്നാല്‍, അല്‍ശബാബ് സൈനിക കേന്ദ്രത്തിന്‍െറ നിയന്ത്രണം പിടിച്ചെടുക്കുകയും ആയുധങ്ങളടക്കം കടത്തിക്കൊണ്ടുപോയതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഓപറേഷനില്‍ 14 സൈനികരെ കൊന്നതായും വന്‍ ആയുധശേഖരം പിടിച്ചെടുത്തതായും അല്‍ശബാബ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.