ജോഹാനസ്ബര്‍ഗ്: സ്വാസിലന്‍ഡിലെ പ്രധാന പാരമ്പര്യ ഉത്സവത്തിനിടെ വാഹനാപകടത്തില്‍ 38 പെണ്‍കുട്ടികളും ഒരു യുവതിയും മരിച്ചു.
ഇവര്‍ സഞ്ചരിച്ച ട്രക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ 20 പേര്‍ക്ക് പരിക്കുപറ്റിയതായി അധികൃതര്‍ അറിയിച്ചു.
പരിക്കുപറ്റിയ പലരുടെയും നില ഗുരുതരമാണെന്നും മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍പ്പെട്ടവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍പ്പെട്ടവര്‍ ഉത്സവത്തിന് നൃത്തപരിപാടി അവതരിപ്പിക്കാനായി പോയവരാണെന്നാണ് സൂചന. സായി രാജാവിന്‍െറ കൊട്ടാരത്തില്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ 40000ത്തോളം പേരാണ് നൃത്തസംഗീത പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.