ഇസ്രായേലിന് കണക്കിന് കൊടുത്ത് അയർലൻഡ്; നാഷൻസ് ലീഗിൽ ഐറിഷ് താരങ്ങൾ ഇറങ്ങിയത് കറുത്ത ആംബാൻഡ് ധരിച്ച്
ബുഡാപെസ്റ്റ്: ഫലസ്തീനികളെ വംശഹത്യ ചെയ്യുന്ന ഇസ്രായേലിനോട് കളിക്കളത്തിലും പ്രതിഷേധിച്ച് അയർലൻഡ്. യുവേഫ നാഷൻസ് ലീഗ് ഫുട്ബാൾ മത്സരത്തിൽ ഇസ്രായേൽ കളിക്കാരുമായി ഹസ്തദാനം നിരസിച്ച അയർലൻഡ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാണ് ഇറങ്ങിയത്. ഗസ്സയിലെ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണിതെന്ന് പരിശീലകൻ ഹെയ്മിർ ഹാൾഗ്രിംസൺ വ്യക്തമാക്കി. കളിയിൽ 3-0ത്തിന് ഇസ്രായേലിനെ തോൽപിച്ചും ഇവർ കണക്കുതീർത്തു.
മത്സരത്തിന് മുന്നോടിയായി ഇസ്രായേലിന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ, അയർലൻഡ് കളിക്കാർ കൈകൾ പിറകിൽ കെട്ടി തലതാഴ്ത്തിയാണ് നിലയുറപ്പിച്ചത്. നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് തെറ്റാണെന്ന വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഗോൾകീപ്പർമാരിലൊരാളായ ഗാവിൻ ബസൂനു മത്സരം ബഹിഷ്കരിച്ചു.
ഗോൾ നേടിയ ശേഷം ജാക്ക് മോയ്ലൻ തന്റെ കറുത്ത ആംബാൻഡിൽ ചുംബിച്ചുകൊണ്ട് ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഗസ്സ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള കളി ബഹിഷ്കരിക്കാൻ അയർലൻഡിൽ നിന്ന് ടീമിന് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. തങ്ങളുടെ ഈ നീക്കത്തിലൂടെ ഗസ്സയിലെ വിഷയം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞതായി ഐറിഷ് കോച്ച് അഭിപ്രായപ്പെട്ടു.ത്യ ചെയ്യുന്ന ഇസ്രായേലിനോട് കളിക്കളത്തിലും പ്രതിഷേധിച്ച് അയർലൻഡ്. യുവേഫ നാഷൻസ് ലീഗ് ഫുട്ബാൾ മത്സരത്തിൽ ഇസ്രായേൽ കളിക്കാരുമായി ഹസ്തദാനം നിരസിച്ച അയർലൻഡ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാണ് ഇറങ്ങിയത്. ഗസ്സയിലെ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണിതെന്ന് പരിശീലകൻ ഹെയ്മിർ ഹാൾഗ്രിംസൺ വ്യക്തമാക്കി. കളിയിൽ 3-0ത്തിന് ഇസ്രായേലിനെ തോൽപിച്ചും ഇവർ കണക്കുതീർത്തു.
മത്സരത്തിന് മുന്നോടിയായി ഇസ്രായേലിന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ, അയർലൻഡ് കളിക്കാർ കൈകൾ പിറകിൽ കെട്ടി തലതാഴ്ത്തിയാണ് നിലയുറപ്പിച്ചത്. നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് തെറ്റാണെന്ന വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഗോൾകീപ്പർമാരിലൊരാളായ ഗാവിൻ ബസൂനു മത്സരം ബഹിഷ്കരിച്ചു.
ഗോൾ നേടിയ ശേഷം ജാക്ക് മോയ്ലൻ തന്റെ കറുത്ത ആംബാൻഡിൽ ചുംബിച്ചുകൊണ്ട് ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഗസ്സ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള കളി ബഹിഷ്കരിക്കാൻ അയർലൻഡിൽ നിന്ന് ടീമിന് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. തങ്ങളുടെ ഈ നീക്കത്തിലൂടെ ഗസ്സയിലെ വിഷയം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞതായി ഐറിഷ് കോച്ച് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.