വിനോദയാത്രയല്ല; കെജ്​രിവാളിന്​ വിദേശയാത്രക്ക്​ അനുമതി നിഷേധിച്ചതിനെതിരെ എ.എ.പി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ വിദേശയാത്രക്ക്​ അനുമതി നിഷേധിച്ചതിനെതിരെ ആം ആദ്​മി. കാലവസ്ഥാ സമ്മേളനത്തിന്​ ഡെൻമാർക്ക്​ യാത്ര നടത്തുന്നതിനാണ്​ കെജ്​രിവാളിന് വിദേശകാര്യമന്ത്രാലയം​ അനുമതി നിഷേധിച്ചത്​.

അരവിന്ദ്​ കെജ്​രിവാൾ വിനോദയാത്രക്കല്ല അനുമതി തേടിയത്​. ഏഷ്യയിലെ 100 നഗരങ്ങളിലെ മേയർമാരുമായി ചർച്ച നടത്താനാണ്​ യാത്രക്ക്​ അനുമതി തേടിയത്​. രാജ്യത്തെ മലിനീകരണം പ്രതിരോധിക്കുന്നതിൽ കെജ്​രിവാളിൻെറ കാലാവസ്ഥ യോഗത്തിലെ പങ്കാളിത്തം സഹായിക്കും. എത്ര മുഖ്യമന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രസർക്കാർ തടഞ്ഞിട്ടുണ്ടെന്നും ആം ആദ്​മി നേതാവ്​ സഞ്​ജയ്​ സിങ്​ പറഞ്ഞു.

ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ട്​ മണിക്കാണ്​ വിദേശയാത്രക്കായി കെജ്​രിവാൾ യാത്ര തിരിക്കേണ്ടിയിരുന്നത്​. ഒക്​ടോബർ ഒമ്പതിനാണ്​​ ഡെൻമാർക്കിൽ കാലാവസ്ഥ സമ്മേളനം ആരംഭിക്കുന്നത്​. ഒക്​ടോബർ 12നാണ്​ സമ്മേളനം അവസാനിക്കുന്നത്​.

Tags:    
News Summary - ‘Wasn’t a vacation’: AAP says Centre blocked Kejriwal’s foreign trip-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.