പാക്​ അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ കണ്ടാൽ വെടിവെക്കണം -കർണാടക എം.എൽ.എ

ബംഗള​ൂരു: പാകിസ്​താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ കണ്ടാൽ ഉടൻ വെടിവെക്കണമെന്ന്​ കർണാടക കൊടഗു എം.എൽ.എ. സ ്വന്തം രാജ്യത്ത്​ തിന്നു കുടിച്ച്​ ജീവിക്കുകയും പാക്​ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവരെ കണ്ടാൽ ഉടൻ വെടിവെക്കണമെന്നായിരുന്നു എം.എൽ.എ പി.അപ്പച്ചു രാജ​​െൻറ പ്രസ്​താവന. പാക്​ അനുകൂലികളെ രാജ്യത്ത്​ നിന്ന്​ പുറ ത്താക്കണമെന്നും അത്തരക്കാർക്ക്​ ഒരുതരത്തിലുള്ള നിയമസഹായവും നൽകരുതെന്നും എം.എൽ.എ പറഞ്ഞു.

ബംഗളൂരുവിൽ നടന്ന പൗരത്വ നിയമ വിരുദ്ധ റാലിയിൽ ഒരു സ്​ത്രീ പാകിസ്​താൻ സിന്ദാബാദ്​ എന്ന മുദ്രാവാക്യം മുഴക്കി. നമ്മുടെ രാജ്യത്ത്​ തിന്ന്​ കുടിച്ച്​ കഴിയുന്നവർ ഇത്തരത്തിൽ മുദ്രാവാക്യം മുഴക്ക​ു​േമ്പാൾ അവരെ കണ്ടയുടൻ വെടിവെക്കുകയാണ്​ വേണ്ടത്​. ഇത്തരക്കാരെ പാകിസ്​താനിലേക്ക്​ നാടുകടത്തണം. അവർ അവിടെയാണ്​ ജീവിക്കേണ്ടത്​. പാക്​ അനുകൂലികളോട്​ ഒരുതരത്തിലുള്ള മൃദു സമീപനവും പാടില്ല. കോടതിയിൽ അവർക്ക്​ അഭിഭാഷകനെ പോലും ലഭിക്കരുത്​- എന്നായിരുന്നു എം.എൽ.എയുടെ പ്രസ്​താവന.

പാക്​ അനൂകൂല മുദ്രാവാക്യം വിളക്കുന്നവരെ കണ്ടാല്‍ വെടിവെക്കണമെന്ന്​ നേരത്തെ കര്‍ണാടക കൃഷി മന്ത്രി ബി.സി.പാട്ടീലും പറഞ്ഞിരുന്നു. പാകിസ്​താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നവരേയും ഇന്ത്യയെ താഴ്ത്തിക്കെട്ടുന്നവരേയും കണ്ടാല്‍ ഉടന്‍ വെടിവെക്കാനുള്ള നിയമം നിര്‍മിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്​താവന. മന്ത്രിയുടെ പ്രസ്​താവനക്ക്​ തൊട്ടുപിറകെയാണ്​ എം.എൽ.എയും വിവാദ പ്രസ്​താവനയുമായി രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - ‘Those chanting pro-Pak slogans should be shot at sight’: Karnataka MLA - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.