ഗൗരി ലങ്കേഷ്​: അറസ്​റ്റിലായ നവീൻ കുമാർ കെ.എസ് ഭഗവാനെ വധിക്കാന്‍ പദ്ധതിയിട്ടു

ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷിനെ വെടിവെച്ചുകൊന്ന കേസിൽ അറസ്​റ്റിലായ ഹിന്ദു യുവസേന പ്രവർത്തകൻ കെ.ടി നവീൻകുമാർ എഴുത്തുകാരൻ കെ.എസ് ഭഗവാനെ വധിക്കാനും പദ്ധതിയിട്ടെന്ന് പൊലീസ്. ഇതിന് വേണ്ടി കൈവശം വെച്ച തോക്കും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കൊല നടത്താൻ മൈസൂരുവിലെ ഭഗവാന്‍റെ വീടിനു മുന്നിൽ കൂട്ടാളികളുമൊത്തു ഇയാൾ റിഹേഴ്സൽ നടത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. 

മൈസൂര്‍ സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസറും പ്രമുഖ കന്നഡ എഴുത്തുകാരനുമായ കെ.എസ് ഭഗവാന്‍ തീവ്ര ഹിന്ദുത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്ന എഴുത്തുകാരനാണ്. ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ഇദ്ദേഹത്തിന് കര്‍ണാടക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

അനധികൃതമായി ആയുധം കൈവശംവെച്ച കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ച്​ (സി.സി.ബി) അറസ്​റ്റുചെയ്​ത നവീൻ കുമാറിനെ പിന്നീട്​ പ്രത്യേക അന്വേഷണസംഘം കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തതോടെയാണ്​ ഗൗരി കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിച്ചത്​. 

അതേസമയം, പ്രതിയെ നുണപരിശോധനക്ക്​ വിധേയമാക്കാൻ അനുമതി ലഭിച്ചു. ഗൗരി കൊലക്കേസ്​ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്​ച ബംഗളൂരു മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയ നവീൻകുമാറി​​​​െൻറ കസ്​റ്റഡി കാലാവധി മാർച്ച്​ 26 വരെ നീട്ടി. കേസിൽ പ്രതിചേർക്കപ്പെടുന്ന ആദ്യത്തെയാളാണ്​ ചിക്കമകളൂരു ബിരൂർ സ്വദേശിയായ നവീൻ. ഇയാൾക്ക്​ തീവ്ര ഹിന്ദുത്വ  ഗ്രൂപ്പുകളായ സനാതൻ സൻസ്​തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്​. 

ഗൗരിയെ കൊലപ്പെടുത്താൻ പ്രതികളെ രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടിലെത്തിച്ചത്​ നവീനാണെന്ന നിഗമനത്തിലാണ്​ അന്വേഷണ സംഘം. നേര​േത്ത അന്വേഷണസംഘം പുറത്തുവിട്ട സി.സിടി.വി ദൃശ്യങ്ങളിൽ ഹെൽമറ്റ്​ ധരിച്ച്​ ബൈക്കിൽ സഞ്ചരിക്കുന്നയാളുമായി നവീൻകുമാറി​​​​െൻറ ശരീരഭാഷക്കുള്ള സാമ്യതയാണ്​ ഇൗ സംശയത്തിനു​ പിന്നിൽ. 

 ‘ഗൗരി ല​േങ്കഷ്​ പത്രികെ’യുടെ പത്രാധിപരായിരുന്ന ഗൗരി ല​േങ്കഷ്​ (55) 2017 സെപ്​റ്റംബർ അഞ്ചിന്​ രാത്രി എ​േട്ടാടെയാണ്​ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത്​ അക്രമികളുടെ വെടിയേറ്റ്​ കൊല്ലപ്പെടുന്നത്​. 

Tags:    
News Summary - ‘Impressed’ by role in Gauri Lankesh killing, accused was given second target: Police-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.