ന്യൂഡൽഹി: ചാനല്‍ ചര്‍ച്ചക്കിടെ മുസ്‍ലിം അവതാരകനെ കാണാതിരിക്കാന്‍ 'ഹം ഹിന്ദു' നേതാവിൻെറ കണ്ണുപൊത്തൽ. സൊമാറ്റോ വിഷയവുമായി ബന്ധപ്പെട്ട് ‘ന്യൂസ് 24’ എന്ന ഹിന്ദി ചാനലിൽ ചർച്ചക്കിടെ 'ഹം ഹിന്ദു' നേതാവ് അജയ് ഗൗതമാണ് തൻെറ ഇരു കൈകൾകൊണ്ടും കണ്ണുപൊത്തിയത്.
സൊമാറ്റോയുടെ അഹിന്ദുവായ ഡെലിവറി ബോയി കൊണ്ടുവന്ന ഭക്ഷണം സ്വീകരിക്കാതെ തിരിച്ചയച്ച അമിത് ശുക്ലയെന്ന യുവാവിൻെറ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവാദം. അവതാരകനായ സന്ദീപ് ചൗധരി നയിച്ച ചര്‍ച്ച മറ്റൊരവതാരകനായ സഊദ് മുഹമ്മദ് ഖാലിദിന് കൈമാറുന്നതിനിടെയാണ് സംഭവം. ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ട്വിറ്ററിൽ നിരവധി പേർ അജയ് ഗൗതമിനെതിരെ രംഗത്തു വന്നു.
അജയ് ഗൗതമിനെ മറ്റു ചര്‍ച്ചകള്‍ക്കായി ഇനി വിളിക്കേണ്ടതില്ലെന്ന് ചാനൽ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. സമ്പൂര്‍ണ ഹിന്ദു രാഷ്ട്രം മുദ്രാവാക്യമാക്കിയ സംഘടനയാണ് 'ഹം ഹിന്ദു' എന്ന് ഇവരുടെ വെബ്‍സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.