Posted On
date_range Updated On
date_range ജമ്മുവിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി. ഹന്ദ്വാരയിലെ ഗുലൂര ഏരിയയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച കുപ്വാരയിലെ കർന ഏരിയയിൽ നിന്ന് ഭീകരർ എന്നു സംശയിക്കുന്ന മൂന്നുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
ശനിയാഴ്ച അനന്തനാഗ് മേഖലയിൽ ലഷ്കറെ ത്വയിബ്ബ തീവ്രവാദിയെ െകാലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.