വരി നിൽക്കാതെ വോട്ട് ചെയ്യാൻ സ്ഥാനാർഥിയുടെ ശ്രമം; ചോദ്യം ചെയ്ത വോട്ടറുടെ മുഖത്തടിച്ചു, തിരിച്ചടിച്ച് വോട്ടർ

ഗുണ്ടൂർ: വരി നിൽക്കാതെ വോട്ട് ചെയ്യാൻ ശ്രമിച്ച സ്ഥാനാർഥിയുടെ നടപടി ചോദ്യം ചെയ്ത വോട്ടർക്ക് ക്രൂരമർദനം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ തെന്നാലിയിലാണ് സംഭവം നടന്നത്. വൈ.എസ്.ആർ.സി.പി എം.എൽ.എയും സ്ഥാനാർഥിയുമായ എ. ശിവകുമാറും അനുയായികളുമാണ് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത വോട്ടറെ മർദിച്ചത്.

വരി നിൽക്കാതെ വോട്ട് ചെയ്യാൻ ബൂത്തിലേക്ക് എത്തിയ സ്ഥാനാർഥി ശിവകുമാറിന്‍റെ നടപടി വോട്ടർ ചോദ്യം ചെയ്തത്. ഇതിൽ പ്രകോപിതനായ ശിവകുമാർ വോട്ടറുടെ മുഖത്തടിക്കുകയായിരുന്നു. 

സ്ഥാനാർഥിയുടെ അപ്രതീക്ഷിത പെരുമാറ്റത്തിൽ പകച്ച വോട്ടർ മനസാന്നിധ്യം വീണ്ടെടുത്ത് സ്ഥാനാർഥിയുടെ മുഖത്തടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്ഥാനാർഥിയും അനുയായികളും വോട്ടറെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

മർദനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ടറെ മർദിച്ച സംഭവത്തിൽ സ്ഥാനാർഥിക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 

ഇന്ന് നടക്കുന്ന നാലാം ഘട്ടത്തിലാണ് ആന്ധ്രാപ്രദേശിലെ 25 ലോക്സഭ സീറ്റുകളിലേക്കും ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും  വോട്ടെടുപ്പ് നടക്കുന്നത്.

Tags:    
News Summary - YSRCP MLA's attempt to vote without queuing; The questioned voter was slapped on the face and the voter retaliated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.