തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബർ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാനിയമം ചുമത്തി

ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ പൊലീസുകാരെയും അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രമുഖ യൂട്യൂബറായ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാ വിരുദ്ധ നിയമം ചുമത്തപ്പെട്ടു.

ഇതുമായി ബന്ധ​പ്പെട്ട് ചെന്നൈ പോലീസ് കമ്മീഷണർ സന്ദീപ് റോയ് റാത്തോഡ് ആണ് ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒരു വർഷക്കാലത്തേക്ക് ജാമ്യത്തിലിറങ്ങാൻ കഴിയില്ല. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയ കേസ് കൂടാതെ കാറിൽനിന്ന് കഞ്ചാവും കടത്തിയതിനും ശങ്കറിനെതിരെ കേസുണ്ട്.

കിലാമ്പാക്കം ബസ് ടെർമിനസ് നിർമാണവുമായി ബന്ധപ്പെട്ട് സി.എം.ഡി.എയുടെ പേരിൽ വ്യാജരേഖ ചമച്ചെന്ന കേസിൽ എഗ്‌മൂർ കോടതി ശങ്കറിനെ 24 വരെ റിമാൻഡും ചെയ്തിരുന്നു. 

Tags:    
News Summary - YouTuber 'Savukku' Shankar detained under Goondas Act in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.