സഹോദരിയെ പീഡിപ്പിച്ചത് ചോദ്യം ചെയ്തു; യുവാവി​നെ സഹോദരിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു

ന്യൂഡൽഹി: സഹോദരിയെ പീഡിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഹാർദ ജില്ലയിലാണ് സംഭവം. 20കാരനാണ് പ്രതികളുടെ ആക്രമണത്തിൽ കുത്തേറ്റ് മരിച്ചത്.

പ്രതികളായ അനിൽ ദോഗ്റെ(23), വിശാൽ ദോഗ്റെ (26), സജ്ഞയ് ദോഗ്റെ (24) ഇവരുടെ രക്ഷിതാക്കളായ മാനിക് ചന്ദ് (55), രാം ബായ്(50) എന്നിവർ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. സഹോദരിയുടെ മുന്നിലിട്ടായിരുന്നു യുവാവിനെ ആക്രമിച്ചത്. ഇയാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പ്രതികളായ സഹോദരങ്ങ​ൾ തന്നെ കുറേ കാലമായി ശല്യപ്പെടുത്തുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. വിശാൽ ദോഗ്റെ തന്നെ ലൈംഗിക പീഡനത്തിനിരയാക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയുമാണ്. ദിവസവും അശ്ലീല സന്ദേശങ്ങൾ അയക്കും. എന്റെ സഹോദരൻ ഈ സംഭവം അറിഞ്ഞു. അവർ വിശാലിനും സ​ഹോദരങ്ങൾക്കും മുന്നറിയിപ്പ് നൽകി. പക്ഷേ, അവർ ശല്യം ചെയ്യുന്നത് തുടർന്നു. ഇവരുടെ രക്ഷിതാക്കളോടും എന്റെ സഹോദരൻ പരാതി പറഞ്ഞിരുന്നു. പക്ഷേ, അവർ മക്കളെ പിന്തുണച്ചു.

തുടർന്ന് തന്റെ സഹോദരൻ പൊലീസിൽ പരാതി നൽകുമെന്ന് ചൊവ്വാഴ്ച അവരെ ഭീഷണിപ്പെടുത്തി. ബുധനാഴ്ച രാത്രി അനിലും വിശാലും സഞജയും വീട്ടിൽ വന്ന് സഹോദരനെ ആക്രമിച്ചു. അവരുടെ രക്ഷിതാക്കളും ഒരുമിച്ചുണ്ടായിരുന്നു.

സംഭവത്തിൽ ഒരു മാസം മുമ്പ് തന്നെ രെഹാത്ഗൺ പൊലീസിൽ പരാതി നൽകിയിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. പ​ക്ഷേ, നടപടിയൊന്നും ഉണ്ടായില്ലെന്നും പെൺകുട്ടി ആരോപിച്ചു.

കൊലപാതകത്തിൽ പ്രതികെളയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ കുടുംബം പ്രതികളുടെ വീട് തകർക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആ വിഷയം റവന്യൂ വകുപ്പിന് കൈമാറിയിരിക്കുകയാണ്. പെൺകുട്ടി മുമ്പ് നൽകിയ പരാതിയെ സംബന്ധിച്ച് ഒന്നുമറിയില്ലെന്നും സ്റ്റേഷൻ ഇൻ ചാർജ് വ്യക്തമാക്കി. 

Tags:    
News Summary - Youth stabbed to death for warning against sexually harassing his sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.