Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്കും ഹിന്ദുദൈവങ്ങൾക്കും എതിരെ പോസ്റ്റ്; യുവാവ് പിടിയിൽ
പട്ന: സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹിന്ദുദൈവങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബിഹാറിൽ യുവാവ് അറസ്റ്റിൽ. ബിഹാറിലെ മുസാഫർപൂർ ജില്ലയിലുള്ള മുഹമ്മദ് ആഖിബ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദർധ ഗ്രാമത്തിലെ സ്വദേശിയാണ് ആഖിബ്. വെള്ളിായാഴ്ചയായിരുന്നു ആഖിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി പ്രധാനമന്ത്രിക്കും ഹിന്ദു ദൈവങ്ങൾക്കും എതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അമിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സസംഭവത്തിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേ,ണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.