ന്യൂഡൽഹി: സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ആർ.ജെ.ഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. രണ്ട് പതിറ്റാണ്ട് മുമ്പ് താൻ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് സ്ത്രീകളുടെ വസ്ത്രധാരണരീതി മെച്ചപ്പെട്ടെന്ന നിതീഷ് കുമാറിന്‍റെ അവകാശവാദം തള്ളിയ തേജസ്വി യാദവ്, മുഖ്യമന്ത്രി 'ഫാഷൻ ഡിസൈർ' അല്ലെന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വികലമായ മാനസികാവസ്ഥയാണ് അദ്ദേഹത്തിന്‍റെ പരാമർശങ്ങളിൽ പ്രതിഫലിക്കുന്നതെന്നും തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. കൂടാതെ, നിതീഷിന്‍റെ പ്രസ്താവനയുടെ വിഡിയോയും തേജസ്വി എക്സിൽ പങ്കുവെച്ചു.
'ബിഹാറിലെ പെൺകുട്ടികൾ മുമ്പ് നല്ല വസ്ത്രം ധരിച്ചിരുന്നില്ലെന്ന് മാത്രമല്ല അവരുടെ ആത്മാഭിമാനവും സ്വാശ്രയത്വവുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ തകർക്കപ്പെട്ടത്. സ്ത്രീകളുടെ ഫാഷൻ ഡിസൈനർ ആകാൻ ശ്രമിക്കരുത്. വളച്ചൊടിക്കുന്ന ചിന്താഗതിയാണിത്. ജനസംഖ്യയുടെ പകുതി വരുന്നവരെ നിങ്ങൾ പ്രസ്താവനയിലൂടെ അപമാനിക്കുകയാണ്' -തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.
ബിഹാറിൽ ആർ.ജെ.ഡി അധികാരത്തിലെത്തിയാൽ വനിതകൾക്ക് സ്റ്റൈപ്പന്‍റ് നൽകുമെന്ന് തേജസ്വി യാദവ് വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.