സഞ്ജയ് റാവത്തിന്‍റെ വിമർശനം മോദി സർക്കാരിനെ തുറന്ന് കാട്ടുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെ വിമർശിച്ച് എം.പിയും ശിവസേന നേതാവുമായ സഞ്ജയ് റാവത്തിന്‍റെ കത്തിന് രാഹുൽ ഗാന്ധി പിന്തുണയറിയിച്ചു.

മഹാരാഷ്ട്ര ഗതാഗത മന്ത്രിയും ശിവസേന നേതാവുമായ അനിൽ പരാബിനെതിരായ ഇ.ഡി അന്വേഷണത്തെ വിമർശിച്ച സഞ്ജയ് റാവത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ കത്തയച്ചു. ശിവസേനയെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും ലക്ഷ്യം വെച്ചുള്ള വിവിധ അന്വേഷണ ഏജൻസികളുടെ നീക്കത്തെ ‍ശക്തമായി അപലപിക്കുന്നതായി രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.




 


എ.പിയുടെ കത്തിലാരോപിച്ചിട്ടുള്ള ഉപദ്രവങ്ങളും മറ്റ് ഭീഷണികളുമെല്ലാം പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നതിനുള്ള മോദി സർക്കാരിന്‍റെ ശ്രമങ്ങൾ തുറന്ന് കാട്ടുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണ ഏജൻസികളെ പതിവായി ഉപയോഗിക്കുന്നത് വലിയ ഭീഷണിയാണെന്നും രാഹുൽ പറഞ്ഞു.

ബി.ജെ.പി നേതാക്കൾക്കെതിരായ പരാതികൾ അവഗണിച്ച് മഹാരാഷ്ട്ര സർക്കാരിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്ന് സഞ്ജയ് റാവത്ത് നേരത്തെ ആരോപിച്ചിരുന്നു.

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പോരാടണമെന്നും കേന്ദ്ര ഏജൻസികൾ ഒരു പാർട്ടിയുടെ അടിമകളെ പോലെ പെരുമാറുന്നത് ദൗർഭാഗ്യകരവും അപകടകരവുമാണെന്ന് രാഹുൽ ഗാന്ധിയുടെ കത്തിന്റെ പകർപ്പ് ട്വീറ്റ് ചെയ്ത് റാവത്ത് പറഞ്ഞു.


Tags:    
News Summary - Your letter exposes Modi govt: Rahul Gandhi writes to Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.