പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 10 വർഷം കഠിന തടവ്

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തകേസിൽ യുവാവിന് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക ഇരക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ജഡ്ജി നിർദ്ദേശിച്ചു. പെൺകുട്ടിക്ക് അധിക നഷ്ടപരിഹാരം നൽകുന്നതിനായി കേസ് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കുട്ടിക്ക്  ഒമ്പതു വയസ്സാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. 

പെൺകുട്ടിയും അമ്മയും അവരുടെ മുത്തശ്ശിമാരുടെ കൂടെ താമസിക്കാൻ പോയിരുന്നുവെന്നും ഇത് പ്രതി താമസിച്ചിരുന്ന സ്ഥലത്തിന് അടുത്താണെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സന്ധ്യ എച്ച്. മാത്രെ കോടതിയെ അറിയിച്ചു. പ്രതി പെൺകുട്ടിയെ നഗ്ന വിഡിയോകൾ കാണിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

2018 ഏപ്രിലിനും 2019 മാർച്ചിനും ഇടയിലായിരുന്നു സംഭവം. പെൺകുട്ടി അശ്ലീല വിഡിയോ കാണുന്നത് അമ്മയുടെ ശ്രദ്ധയിൽപെട്ടപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. പെൺകുട്ടിയുടെ അമ്മയും കുടുംബവും തമ്മിലുള്ള സ്വത്ത് തർക്കം മൂലമാണ് പ്രതിക്കെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്തതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.

Tags:    
News Summary - Young man sentenced to 10 years rigorous imprisonment for raping a nine-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.