ബെലഗാവി (കർണാടക): കർണാടകയിലെ ബെലഗാവിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 29കാരനായ പ്രശാന്ത് കുന്ദേക്കറാണ് ഐശ്വര്യ മഹേഷ് ലോഹറിനെ (20) വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കൊലപ്പെടുത്തിയത്. നാഥ് പൈ സർക്കിളിനടുത്തുള്ള വീട്ടിൽ വെച്ച് ഇയാൾ ഐശ്വര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിന്നീട് പ്രതി സംഭവസ്ഥലത്ത് തന്നെ ആത്മഹത്യ ചെയ്തു. ഇയാൾ പെയിന്റിങ് തൊഴിലാളിയായിരുന്നു. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമവാസിയാണ് പ്രശാന്ത്. ഐശ്വര്യയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നേരത്തേ, പ്രശാന്ത് പെൺകുട്ടിയുടെ അമ്മയോടും മകളെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ പ്രശാന്ത് എത്തി വിവാഹാഭ്യർഥന നടത്തി. നിരസിച്ചപ്പോൾ പ്രശാന്ത് പോക്കറ്റിൽ നിന്ന് കത്തി എടുത്ത് യുവതിയുടെ കഴുത്ത് അറുക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെത്തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.