ഭാര്യയുടെ ദുരൂഹ മരണത്തിന് പിന്നാലെ യുവാവ് തടാകത്തിൽ മരിച്ചനിലയിൽ
ബംഗളൂരു: യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നാലെ ഭർത്താവിന്റെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിൽ കെ.ആർ പേട്ട താലൂക്കിലെ ഗഡ്ഡെഹൊസറുവിൽ എ. മോഹന്റെ (35) ജഡമാണ് ബുധനാഴ്ച കണ്ടെത്തിയത്. ഇയാളുടെ ഭാര്യ സ്വാതി (28) ചൊവ്വാഴ്ച ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്വാതിയെ മോഹനും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു. ഇതേത്തുടർന്ന് മോഹനേയും മാതാപിതാക്കളേയും കാണാതായി.
തിരച്ചിലിനിടയിലാണ് മൃതദേഹം തടാകത്തിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മോഹന്റെ രക്ഷിതാക്കൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. സ്വാതിയുടെ മരണകാരണം അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.