ബോ​യി​ങ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ളി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​ർ കണ്ടെത്തി; ഓ​ട്ടോ​മാ​റ്റി​ക് വി​മാ​ന നി​യ​ന്ത്ര​ണ​ത്തെ ബാ​ധി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി/​മും​ബൈ: ചി​ല ബോ​യി​ങ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ളി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​ർ ക​ണ്ടെ​ത്തി. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട് വീ​ണ്ടും ഉ​യ​ർ​ന്നു​പ​റ​ന്ന​ശേ​ഷം മ​റ്റൊ​രു പാ​ത​യി​ലൂ​ടെ ലാ​ൻ​ഡി​ങ്ങി​ന് ശ്ര​മി​ക്കു​മ്പോ​ൾ ഓ​ട്ടോ​മാ​റ്റി​ക് വി​മാ​ന നി​യ​ന്ത്ര​ണ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

പ്ര​ശ്നം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ബോ​യി​ങ് സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​റ്റ് ത​യാ​റാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പ​നി​ക​ളെ ക​ഴി​ഞ്ഞ മാ​സം​ത​ന്നെ ബോ​യി​ങ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു. ചി​ല ലാ​ൻ​ഡി​ങ് സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ന്റെ സ​ഹാ​യം കു​റ​യാ​മെ​ന്നും അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൈ​ല​റ്റു​മാ​ർ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ വീ​ണ്ടും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ആ​കാ​ശ എ​യ​റും ചേ​ർ​ന്ന് ഏ​ക​ദേ​ശം 96 ബോ​യി​ങ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് 53ഉം ​ആ​കാ​ശ എ​യ​റി​ന് 43ഉം ​വി​മാ​ന​ങ്ങ​ളു​ണ്ട്.

Tags:    
News Summary - Boeing 737 Max Software Glitch Found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.