ജയ്പൂർ മെട്രോക്ക് പത്തിൽ പത്ത്; വൈറലായി റഷ്യൻ യുവതിയുടെ മെട്രോ റിവ്യു
ജയ്പൂർ: വൈവിധ്യങ്ങൾ കൊണ്ട് വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോളിതാ ആദ്യമായി ജയ്പൂർ മെട്രോയിൽ റഷ്യൻ യുവതി നടത്തിയ യാത്രയും അവരുടെ അനുഭവങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മെട്രോയുടെ വൃത്തിയും സൗകര്യങ്ങളും കണ്ട് പത്തിൽ പത്ത് റേറ്റിംഗ് നൽകിയ അവർ ജയ്പൂർ മെട്രോയെ ദുബായ് മെട്രോയോടാണ് വീഡിയോയിൽ ഉപമിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം ഉപയോക്താവായ വേര പ്രോകോലേവ ആണ് ജയ്പൂർ മെട്രോയിലെ യാത്രാനുഭവം വീഡിയോ രൂപത്തിൽ പങ്കുവെച്ചത്. ഹവാ മഹലിന് സമീപമുള്ള മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതിനായി അവർ സ്റ്റേഷൻ ജീവനക്കാരുടെ സഹായം തേടുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതോടെ ജയ്പൂർവാസികളും വിനോദസഞ്ചാരികളും അടക്കം നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ജയ്പൂർ മെട്രോയുടെ മറ്റു സൗകര്യങ്ങളെ കുറിച്ചും, നിർദേശങ്ങളും പലരും കമന്‍റിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.