നരേന്ദ്ര മോദി

ഉറി ആക്രമണത്തിനെതിരെ നടത്തിയ മിന്നൽ പ്രതികാരം ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ മറുപടി -പ്രധാനമന്ത്രി

ന്യുഡൽഹി: ജമ്മു-കശ്മീർ ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി അതിർത്തികടന്ന് 2016ൽ നടന്ന മിന്നലാക്രമണം ഭീകരാക്രമണങ്ങൾ മൂലമുണ്ടായ വേദനയോടുള്ള ഇന്ത്യയുടെ നിർണായകമായ മറുപടിയായിരുന്നുവെന്നും, രാജ്യത്തിന്റെ ഭീകരവിരുദ്ധ നയത്തിന്റെ ധീരമായ ഉദാഹരണമാണ് അതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭീകരവാദത്തിനെതിരെ ഇന്ത്യ 'സീറോ ടോളറൻസ്' നയമാണ് പിന്തുടരുന്നതെന്നും ഭീകരവാദത്തിന് ശക്തവും നിർണായകവുമായ മറുപടി നൽകുമെന്ന് രാജ്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൽ മോദി പറഞ്ഞു. മിന്നലാക്രമത്തിന് തിങ്കളാഴ്ച പത്ത് വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ സൈനികർ അതിർത്തി കടന്ന് ഭീകരതക്കെതിരെ എടുത്ത നടപടി ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തി. നീണ്ട കാലമായി ഭീകരാക്രമണങ്ങൾ കാരണം ഇന്ത്യ അനുഭവിച്ച വേദനക്കുള്ള ശക്തമായ തിരിച്ചടിയായിരുന്നു ഈ നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിൽ ജനങ്ങൾ സജീവമായി പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. സെൻസസ് ഓരോ പൗരന്റെയും ദേശീയ ഉത്തരവാദിത്തമാണെന്നും ഇതിനായി ഓൺലൈൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ യുവാക്കൾ ഒന്നിക്കുകയാണ്. ‘നശാ മുക്ത് യുവ അഭിയാൻ’ വഴി കോടിക്കണക്കിന് യുവാക്കളാണ് മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തിട്ടുള്ളതെന്നും പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - 2016 Surgical Strike Was India’s Fitting Reply to Terrorism: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.