പങ്കാളിയോട്​ ലൈംഗിക ബന്ധം ആവശ്യപ്പെടാനാകില്ലെന്ന്​ ഡൽഹി ഹൈ കോടതി

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കവേ, സുപ്രധാനമായ മറ്റൊരു നിരീക്ഷണവുമായി ഡൽഹി ഹൈ കോടതി. ഹരജികൾ പരിഗണിക്കവെ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സി. ഹരി ശങ്കർ ആണ്​ നിരീക്ഷണം നടത്തിയത്​. ഒരു വിവാഹത്തിൽ പോലും, ലൈംഗിക ബന്ധത്തിന്റെ പ്രതീക്ഷ എത്രത്തോളം ഉയർന്നാലും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആവശ്യം നിങ്ങൾക്ക് അവകാശപ്പെടാനാവില്ലെന്ന്​ കോടതി പറഞ്ഞു.

'വിവാഹത്തിൽ ലൈംഗിക ബന്ധത്തെക്കുറിച്ച് ന്യായമായ പ്രതീക്ഷയുണ്ട്. പ്രതീക്ഷ പിഴക്കാനാവില്ല. ജീവിതപങ്കാളിക്ക് സിവിൽ പരിഹാരങ്ങൾ അവലംബിക്കാൻ അവകാശമുണ്ട്. പക്ഷേ, പ്രതീക്ഷ ബലപ്രയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ശാരീരിക പ്രവർത്തിയായി മാറുകയാണെങ്കിൽ, ആ ലൈംഗികത ഒരു കുറ്റമായി മാറണം' -കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി റെബേക്ക ജോൺ കൂട്ടിച്ചേർത്തു. സ്ത്രീയുടെ സമ്മതത്തിന് വിരുദ്ധമായുള്ള ലൈംഗിക ബന്ധമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

എന്താണ് കേസ്?

നിലവിൽ, ഭാര്യക്ക് 15 വയസ്സിന് മുകളിലാണെങ്കിൽ, ഒരു പുരുഷൻ തന്റെ ഭാര്യയുമായി നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിലെ അപവാദത്തെ ചോദ്യം ചെയ്യുന്ന ഒന്നിലധികം ഹരജികളാണ് ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നത്.

ഭർത്താക്കന്മാരാൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വിവാഹിതരായ സ്ത്രീകളോട് വിവേചനം കാണിക്കുന്നു എന്ന കാരണത്താൽ വൈവാഹിക ബലാത്സംഗം ഒഴിവാക്കലിന്റെ ഭരണഘടനാ സാധുതയെയാണ് ഹരജിക്കാർ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Tags:    
News Summary - You cannot claim right to have sex with partner, says Delhi HC during marital rape case hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.