Posted On
date_range Updated On
date_range 'അമേരിക്കയെ നിങ്ങൾക്ക് ഒന്നിപ്പിക്കാനാകും'; ബൈഡനെയും കമലയെയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത പ്രസിഡൻറ് ജോ ബൈഡനെയും വൈസ് പ്രസിഡൻറ് കമല ഹാരിസിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
'നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന് അഭിനന്ദനങ്ങൾ. ശക്തമായ ദിശാബോധം നൽകി അദ്ദേഹം അമേരിക്കയെ ഒന്നിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിൽ വേരുകളുള്ള ആദ്യ വനിത, വൈസ് പ്രസിഡൻറായി പ്രവർത്തിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ പേരിൽ പ്രിയങ്ക ഗാന്ധിയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.