ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മന്ത്രിമാരെയും ശ്രീരാമനോട് ഉപമിച്ച് ബി.ജെ.പി മന്ത്രി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദലിത് ഗൃഹങ്ങൾ സന്ദർശിക്കുന്ന പ്രവർത്തിയാണ് രാമെൻറ ശബരീഗൃഹ സന്ദർശനത്തോട് യു.പി മന്ത്രി രാജേന്ദ്ര പ്രതാപ് സിങ് ഉപമിച്ചത്.
ഭഗവാൻ ശ്രീരാമൻ ശബരിെയ അനുഗ്രഹിച്ചത് അവൾ നൽകിയ പഴങ്ങൾ കഴിച്ചായിരുന്നു. അതുപോലെ ദലിതുകളുടെ വീടുകൾ സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ അവരെ അനുഗ്രഹിക്കുകയാെണന്ന് രാജേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
താൻ ക്ഷത്രിയനാണ്. സമൂഹത്തിെൻറ സുരക്ഷക്കായി പ്രവർത്തിക്കുക എന്നത് തെൻറ രക്തത്തിലുള്ളതാണ്. തങ്ങൾക്ക് മാർഗ നിർദേശം നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നുവെന്നും പ്രതാപ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.