പതഞ്​ജലി ഫുഡ്​ പാർക്ക്​ ​ പിൻവലിക്കരുതെന്ന് രാംദേവിനോട്​​ യോഗി 

ലക്​​നൗ: പതഞ്​ജലിയുടെ 6000കോടിയുടെ മെഗാ ഫുഡ്​ പാർക്ക്​​ പദ്ധതി ഉത്തർപ്രദേശിൽ നിന്ന്​ പിൻവലിക്കരുതെന്ന്​ ബാബാ രാംദേവിനോട്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​.​ സർക്കാറി​​​െൻറ ഭാഗത്തു നിന്നുള്ള നിസ്സഹകരണത്തെ തുടർന്ന്​ പദ്ധതി പിൻവലിക്കുമെന്ന്​ പതഞ്​ജലി സഹസ്​ഥാപകൻ ആചാര്യ ബാലകൃഷ്​ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്നാണ്​ യു.പി മുഖ്യമന്ത്രി അനുരഞ്​ജനവുമായി രംഗത്തെത്തിയത്​.

ഫുഡ്​ പാർക്ക്​​ മാറ്റരുതെന്നും പദ്ധതി സർക്കാറി​​​െൻറ പരിഗണനയിലുണ്ടെന്നും യോഗി രാംദേവിനെ ഫോണിലൂടെ അറിയിച്ചു.  ചെറിയ തടസ്സങ്ങൾ ഉടൻ പരിഹരിക്കുമന്ന്​ യോഗി ഉറപ്പു നൽകി. ചൊവ്വാഴ്​ച രാത്രി​േയാടെയാണ്​ യോഗി രാംദേവിനെ വിളിച്ചത്​. 425 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ബൃഹത്​ പദ്ധതിയാണ്​ പതഞ്​ജലി ആയുർവ്വേദ​ യു.പിയിൽകൊണ്ടു വരാൻ ഉദ്ദേശിക്കുന്നത്​. 

അതേ സമയം ഏതു കക്ഷിയാണെങ്കിലും  മെഗാ ഫുഡ്​ പാർക്ക്​​ തുടങ്ങുന്നതിന്​ അന്തിമ അംഗീകാരം ലഭിക്കണമെങ്കിൽ ഭൂമി, ബാങ്ക്​ ലോൺ തുടങ്ങിയ നിബന്ധനകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനായി നാലു മാസം സമയം പതഞ്​ജലിക്ക്​ അനുവദിച്ചിട്ടുണ്ടെന്നും ഫുഡ്​ പ്രോസസിങ്​ സെക്രട്ടറി ജെ.പി. മീന പറഞ്ഞു. പദ്ധതി റദ്ദാക്കിയിട്ടില്ല. ഒരു മാസം കൂടി അധിക സമയം നൽകിയിട്ടുണ്ട്​. പതഞ്​ജലി നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പദ്ധതി റദ്ദാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ജെ.പി. മീന വ്യക്തമാക്കി.

Tags:    
News Summary - Yogi Adityanath requests ramdev to do not pull out food park project-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.