yogi adithyanath
Posted On
date_range Updated On
date_range ഞങ്ങൾ രാമനെ വെച്ച് രാഷ്ട്രീയം കളിക്കാറില്ല -യോഗി
ലഖ്നൗ: ഞങ്ങൾ രാമനെ വെച്ച് രാഷ്ട്രീയം കളിക്കാറില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമൻ വിശ്വാസത്തിന്‍റെ പ്രതീകമാണെന്നും രാമനെ എതിർത്തവർക്കെല്ലാം നിർഭാഗ്യം സംഭവിച്ചുവെന്നും യോഗി പറഞ്ഞു. ആജ് തക് ചാനലിന്‍റെ പരിപാടിയിലായിരുന്നു യോഗിയുടെ അഭിപ്രായ പ്രകടനം.
അയോധ്യ ക്ഷേത്രത്തിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഴകളിൽനിന്നും ജലമെത്തിച്ചുവെന്നും യോഗി പറഞ്ഞു. അഫ്ഗാനിസ്താനിൽ ഭയത്തിൽ കഴിയുന്ന സ്ത്രീകൾ പോലും കാബൂളിൽ നിന്നുള്ള ജലം ക്ഷേത്രത്തിനായി എത്തിച്ചുവെന്നും അത് സ്വീകരിക്കാനായി മോദിയുെട നിർദേശ പ്രകാരം അയോധ്യയിൽ പോയെന്നും യോഗി കൂട്ടിച്ചേർത്തു.
ലഖിംപുർ ഖേരിയിൽ എട്ടു കർഷകർ കൊല്ലപ്പെട്ടത് നിർഭാഗ്യകരമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.